News

കുറവിലങ്ങാട് ഇടവകയുടെ കാരുണ്യഭവനപദ്ധതി

കരുണയുടെ വര്‍ഷത്തില്‍ 342 ദിവസം ഒരു ദിനം ഒരുവീടിന് എന്ന ക്രമത്തില്‍ 342 വീടുകള്‍ക്ക് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിര്‍മ്മാണ പദ്ധതിയെന്ന പേരില്‍ ഇടവക പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വീടിന് 50,000 രൂപയാണ് സഹായമായി നല്‍കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന വീടിന് അധികമായി 5,000 രൂപയും നല്‍കുംവിധമാണ് പദ്ധതി.നാനാജാതി മതസ്ഥരായ ഒട്ടേറെ അര്‍ഹരുണ്ടെങ്കിലും പലര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തത് വീടെന്ന സ്വപ്നം അവരുടെ തീരാദു:ഖമായി അവശേഷിക്കുന്നുവെന്ന തിരിച്ചറിവാണ് ഭൂമിദാനം എന്ന കാരുണ്യപ്രവര്‍ത്തനം കൂടി ഫൊറോന വികാരി റവ.ഡോ ജോസഫ് തടത്തില്‍ മുന്നോട്ടുവെച്ചത്. ഈ ആശയമുള്‍ക്കൊണ്ടാണ് ഇടവകയിലുള്ള രണ്ട് കുടുംബങ്ങള്‍ സ്വന്തം ഭൂമിയില്‍നിന്ന് മൂന്നു കുടംബങ്ങള്‍ക്ക് വീടിനായി മൂന്നുസെന്റ് സ്ഥലം വീതം നല്‍കാന്‍ തീരുമാനിച്ചത്. കാരുണ്യഭവനം പദ്ധതിയില്‍ ഇടവക 1.71 കോടി രൂപയാണ് സമാഹരിച്ച് നിര്‍ധനര്‍ക്കായി നല്‍കേണ്ടത്. ക്രിസ്മസ് ആഘോഷങ്ങളില്‍ സാമ്പത്തികമിതത്വം പാലിച്ച് കരുണയുടെ വര്‍ഷത്തില്‍ കുടുതല്‍പ്പേര്‍ സഹായവുമായെത്തുമെന്ന കരുതലാണ് ഈ പദ്ധതിയില്‍ ഇടവകയുടെ മൂലധനം. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരുടേയും ഇടവകാംഗങ്ങളുടെയും ദശാംശവും പദ്ധതിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ഇടവകയുടെ പ്രതീക്ഷ.

You can be a part of this project by donating...

BANK DETAILS: FEDERAL BANK KURAVILANGAD BRANCH

ACCOUNT NUMBER : 11450100139579

IFSC CODE: FDRL0001145