News

കുറവിലങ്ങാട്ട് ഇടവകദിനാഘോഷം; 4006 പതാകകൾ ഉയർന്നു

 

 

 കു​റ​വി​ല​ങ്ങാ​ട്: ഇ​ട​വ​ക​യു​ടെ കെ​ട്ടു​റപ്പും കു​ടും​ബ​ങ്ങ​ളു​ടെ സം​ഘ​ശ​ക്തി​യും വി​ളി​ച്ചോ​തി മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് പ​താ​ക ഉ​യ​ർ​ത്തി. ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ​താ​ക​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഇ​ട​വ​ക​യി​ൽ സ​ജീ​വ​മാ​യ 81 കു​ടും​ബ​കൂ​ട്ടാ​യ്മ വ​ഴി​യാ​ണ് പ​താ​ക​യും വി​കാ​രി​യു​ടെ ക്ഷ​ണ​ക്ക​ത്തും ഉ​ച്ച​യോ​ടെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലു​മെ​ത്തി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ന്നി​ടു​ന്പോ​ൾ ഇ​ട​വ​ക​യി​ലെ 3096 വീ​ടു​ക​ളി​ലും മു​ത്തി​യ​മ്മ​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പേ​പ്പ​ൽ പ​താ​ക​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. വീ​ടു​ക​ൾ​ക്കൊ​പ്പം ഇ​ട​വ​കാ​തി​ർ​ത്തി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ഒ​ൻ​പ​ത് സ​ന്യാ​സി​നി ഭ​വ​ന​ങ്ങ​ളി​ലും പ​താ​ക​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ഇ​ട​വ​ക​ദി​ന​ത്തി​ന്‍റെ പേ​രി​ലു​യ​ർ​ന്ന പ​താ​ക​ക​ളു​ടെ എ​ണ്ണം 4006 ആ​യി. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യെ​ന്ന നി​ല​യി​ൽ പ​തി​നാ​റാ​യി​ര​ത്തോ​ളം പേ​രാ​ണ് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.​
ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ പ​താ​ക ഉ​യ​ർ​ത്ത​ലി​നെ തു​ട​ർ​ന്ന് വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, സ്പെ​ഷ്യ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​അ​ല​ക്സാ​ർ മൂ​ല​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. മെ​യ് ഏ​ഴി​നാ​ണ് ഇ​ട​വ​ക​യു​ടെ സം​ഘ​ശ​ക്തി വി​ളി​ച്ചോ​തു​ന്ന ഇ​ട​വ​ക​ദി​നം. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​പ​മാ​ല​റാ​ലി, സ​മൂ​ഹ​ബ​ലി, സ​മ്മേ​ള​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. സോ​ണു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന ജ​പ​മാ​ല റാ​ലി​ക്ക് പാ​ലാ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ ആ​ശീ​ർ​വാ​ദം ന​ൽ​കും. സ​മ്മേ​ള​ന​ത്തി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രും ഇ​ട​വ​ക​യു​ടെ മു​ൻ​വി​കാ​രി​മാ​രു​മാ​യ മോ​ണ്‍. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് സ​മൂ​ഹ​ബ​ലി.​ഇ​ന്ന​ലെ പ​താ​ക​ക​ൾ വീ​ടു​ക​ളി​ല​ട​ക്കം ഉ​യ​ർ​ന്ന​തോ​ടെ മു​ഴു​വ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളും ഇ​ട​വ​ക​ദി​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യും ആ​രം​ഭി​ച്ചി​ട്ടു്. സ​ന്യ​സ്ത​ഭ​വ​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു.