News

ഇ​ട​വ​ക​ദി​ന​ത്തി​ന്‍റെ മ​ധു​രം നു​ണ​ഞ്ഞ് കു​റ​വി​ല​ങ്ങാ​ട് 

കു​റ​വി​ല​ങ്ങാ​ട്: രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യെ​ന്ന ഖ്യാ​തി​യു​മാ​യി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ മാ​തൃ​ഭ​ക്തി വി​ളി​ച്ചോ​തി ഇ​ട​വ​ക​ദി​നാ​ച​ര​ണ​ത്തി​ലേ​ക്ക് കു​റ​വി​ല​ങ്ങാ​ട്. ഏ​റെ നാ​ൾ നീ​ണ്ട ഒ​രു​ക്ക​ങ്ങ​ളു​ടെയും പ്രാ​ർ​ത്ഥ​ന​ക​ളു​ടെ​യും ഒ​ടു​വി​ൽ ഇ​ന്ന് ഇ​ട​വ​ക​ദി​നം വ​ന്ന​ണ​യു​ന്പോ​ൾ ഇ​ട​വ​ക​യൊ​ന്നാ​കെ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ്. പ​തി​നാ​റ​ര കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ൽ വി​സ്തൃ​ത​മാ​യ ഇ​ട​വ​ക​യി​ലെ കു​ടം​ബ​ങ്ങ​ളെ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​പ്പി​ക്കാ​നാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം അ​ജ​പാ​ല​ക നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്. ഇ​ട​വ​ക​യി​ൽ ശു​ശ്രൂ​ഷ ചെ​യ്ത വൈ​ദി​ക​രും സ​ന്യ​സ്ത​രും ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​രും സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്നു​വെ​ന്ന​തും സ​ന്തോ​ഷം ഇ​ര​ട്ടി​പ്പി​ക്കു​ന്നു. ഇ​ട​വ​ക​യി​ലെ കു​ടും​ബ​കൂ​ട്ടാ​യ്മാ​ത​ല​ത്തി​ലും സോ​ണ്‍​ത​ല​ത്തി​ലും ന​ട​ത്തി​യ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പ​തി​നാ​റാ​യി​ര​ത്തോ​ളം​വ​രു​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ൾ സം​ഗ​മി​ക്കു​ന്ന ഇ​ട​വ​ക​ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.  ഇ​ന്ന് 3.30 ന് ​വി​വി​ധ സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല റാ​ലി ആ​രം​ഭി​ക്കും. സാ​ന്തോം സോ​ണ്‍ സെ​ന്‍റ് വി​ൻ​സെ​ന്‍റ് റോ​ഡ്, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സോ​ണ്‍ പാ​റ്റാ​നി ഓ​ഡി​റ്റോ​റി​യം അ​ങ്ക​ണം, കൊ​ച്ചു​ത്രേസ്യ സോ​ൺ, സെ​ന്‍റ് ജോ​സ​ഫ് സോ​ണ്‍ എ​ന്നി​വ ദേ​വ​മാ​താ കോ​ള​ജ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ജ​പ​മാ​ല റാ​ലി ആ​രം​ഭി​ക്കു​ന്ന​ത്. റാ​ലി നാ​ലി​ന് പ​ള്ളി​ക്ക​വ​ല​യി​ലെ ജൂ​ബി​ലി ക​പ്പേ​ള​യി​ൽ സം​ഗ​മി​ക്കും. തു​ട​ർ​ന്ന് 16 നി​ര​ക​ളി​ലാ​യി പ​ള്ളി​യി​ലേ​ക്ക് റാ​ലി. 4.30 ന് ​റാ​ലി പ​ള്ളി​മു​റ്റ​ത്തെ​ത്തു​ന്പോ​ൾ പാ​ലാ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും.  അ​ഞ്ചി​ന് സ​മൂ​ഹ​ബ​ലി. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രും ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​മാ​രു​മാ​യ മോ​ൺ. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30 ന് ​മാ​ർ​ത്തോ​മാ ന​സ്രാ​ണി ഭ​വ​നി​ൽ സ​മ്മേ​ള​നം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം, കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ്, ന​സ്ര​ത്ത്ഹി​ൽ തി​രു​കു​ടും​ബം സ​ണ്‍​ഡേ സ്കൂ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. 8.30 ന് ​സ്നേ​ഹ​വി​രു​ന്ന്. തു​ട​ർ​ന്ന് വി​വി​ധ സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ല​വി​രു​ന്ന്.  സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, സെ​പ്ഷ്യ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​അ​ല​ക്സാ​ണ്ട​ർ മൂ​ല​ക്കു​ന്നേ​ൽ, ദേ​വ​മാ​താ കോ​ള​ജ് അ​സി.​പ്ര​ഫ. ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, യോ​ഗ​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ളാ​ണ് ഇ​ട​വ​ക​ദി​നാ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.  ഇ​ട​വ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളി​ലും സ​ന്യ​സ്ത​ഭ​വ​ന​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ മു​ഴ​വ​ൻ ഭ​വ​ന​ങ്ങ​ളി​ലും പ​താ​ക ഉ​യ​ർ​ത്തി ഒ​രാ​ഴ്ച​യാ​യി വി​പു​ല​മാ​യ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.  ജ​പ​മാ​ല റാ​ലി​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എം​സി റോ​ഡി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൈ​പ്പാ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഒ​രു​ക്കും.