Feasts

Moonnu Nombu 
"Moonnu Noimbu" is the main feast of the church. Thousands of people from all over Kerala come to this three-days-feast. The ceremonial procession on the second day of the feast when the replica of the vessel used by prophet Jonah of the OT is taken out is the main attraction of the feast. The people of the Kadapoor locality have the privilege to carry the vessel during the procession. The statue of the Blessed Virgin Mary kept at the side altar is unique. It is carved from granite and it is believed that it was brought from North India. This is a miraculous statue and the devotees call this statue "Kuravilangad Muthiyamma". The granite cross in a single block of 48 feet in front of the church was erected around 1597. The devotes offer coconut oil in the lamps at the foot of the cross. On first Fridays devotees stand in queue from early morning to late in the evening to offer oil.An ancient bell with the engraving on Syriac "Mother of God" speaks loudly of the traditional faith of Christian community here in Kerala. Three majestic bells that peal out the glory of Kuravilangad were brought from Germany in 1911.The eight tongued coconut scraper is a marvel in carpentry. It is carved out of a single block of wood. It was used to scrape coconuts for the "Monnu Nombu" feast. 

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന മൂന്നുനോമ്പ് തിരുനാള്‍ കുറവിലങ്ങാടിന്റെ മഹോത്സവമാണ്. ക്രൈസ്തവരുടെ നാവിക പാരമ്പര്യമാണ് ഈ തിരുനാളിന് കാരണം. മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ വസിച്ച യൗനാന്‍ നിവ്യായുടെ സ്മരണ ഉണര്‍ത്തുന്നതാണ് മൂന്നുനോമ്പ് തിരുനാള്‍. അദ്ദേഹത്തന്റെ കപ്പല്‍ യാത്രയുടെ തീഷ്ണവും ശാന്തവുമായ ഭാവങ്ങളെ ഭക്തജനങ്ങളില്‍ ഉജ്ജീവിപ്പിക്കാന്‍ തിരുനാളിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചത്തെ കപ്പല്‍ പ്രദക്ഷിണം പര്യാപ്തമാണ്. സുരക്ഷിതമായ കപ്പല്‍ യാത്രക്ക് വേണ്ടി നേര്‍ന്ന് വന്നിരുന്ന ഈ നോമ്പ് പില്‍ക്കാലത്ത് ഏതാപത്തില്‍ നിന്നും രക്ഷനേടാനുള്ള നോമ്പായി മാറി. ഇതാണ് ഈ നോമ്പ് ഇന്നും തുടരുന്നതിന് കാരണം. മൂന്നുനോമ്പ് തിരുനാളിലെ പ്രധാന തിരുനാള്‍ ദിനം പ്രദക്ഷിണത്തിന് വഹിക്കുന്ന മനോഹരമായ കപ്പല്‍ കടപ്പൂര്‍ നിവാസികള്‍ പള്ളിക്ക് നേര്‍ന്നതാണെന്ന് കരുതുന്നു. പ്രദക്ഷിണ സമയത്ത് കടലില്‍ ഇളകുന്നതുപോലെ കപ്പല്‍ ചലിപ്പിച്ചുകൊണ്ട് പള്ളിക്കും കല്‍കുരിശിനും വലംവയ്ക്കുന്നു. നാവിക വിദഗ്ധരായിരുന്ന കടപ്പൂര്‍ നിവാസികളുടെ പിന്‍തലമുറക്കാര്‍ തന്നെയാണ് ഇന്നും പ്രദക്ഷിണത്തിന് കപ്പല്‍ വഹിക്കുന്നത്.