Muthiyamma

കുറവിലങ്ങാട് മുത്തിയമ്മയോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന

പരിശുദ്ധ അമ്മേ, കുറവിലങ്ങാട് മുത്തിയമ്മേ,മനുഷ്യകുലം മുഴുവന്റെയും മദ്ധ്യസ്ഥയും സംരക്ഷകയുമായ അങ്ങയെ ഞങ്ങള്‍ വണങ്ങുകയും, അങ്ങേയ്ക്കു ഞങ്ങള്‍ കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ മാതാവും സംരക്ഷകയുമായി ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു. കരുണാസമ്പന്നയായ മുത്തിയമ്മേ, ഏറ്റവും വിശ്വാസേത്താടെ ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങയുടെ ശക്തിയേറിയ തിരുനാമം ഞങ്ങള്‍ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ മദ്ധ്യസ്ഥശക്തിയാല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും പ്രത്യേകിച്ച് പൈശാചകഉപദ്രവങ്ങളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും തകര്‍ച്ചകളില്‍നിന്നും രോഗപീഢകളില്‍നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. അങ്ങില്‍ ദൃഢമായി വിശ്വസിക്കുന്ന ഞങങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, പ്രത്യേകിച്ച് (നിയോഗം) അങ്ങേ തിരുക്കുമാരനായ ഈശോയ്ക്ക് സമര്‍പ്പിച്ച് ഞങ്ങള്‍ക്ക് സാധിച്ചു തരണമേ. പാപരഹിതമായ ജീവിതംവഴി അങ്ങയോടും അങ്ങേ തിരുക്കുമാരനോടും എന്നും വിശ്വസ്തരായിരുന്നുകൊള്ളാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ആമ്മേന്‍