History

സവിശേഷതകളേറെയുള്ള ഐതിഹ്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും സംഗമഭൂമിയാണ് കുറവിലങ്ങാട്‌

മാര്‍ത്തോമ്മാശ്ലീഹായില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ് എന്നീ നാലു കുടുംബക്കാര്‍ ആദ്യനൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കുറവിലങ്ങാട് എത്തിയതോെടയാണ് ഇവിടെ ക്രൈസ്തവസമൂഹത്തിന് ആരംഭമായത്. എ.ഡി 105ല്‍ ഇവിടുത്തെ ക്രൈസ്തവ സമൂഹം ഏകീകൃതമായി മുന്നേറ്റം ആരംഭിച്ചു. മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച ഏഴു പള്ളികള്‍ കഴിഞ്ഞാല്‍ മാര്‍ത്തോമ്മാ നസ്രാണി സഭയിലെ ഒന്നാമത്തെ ദൈവാലയമാണ് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളി. മധ്യതിരുവിതാംകൂറിലെ പ്രസിദ്ധങ്ങളായ പല ദൈവാലയങ്ങളുടെയും തലപ്പള്ളിയാണിത്.


Timeline

Timeline

0105

മാതാവിന്റെ പ്രത്യക്ഷീകരണം

മാതാവിന്റെ പ്രത്യക്ഷീകരണം

ആദ്യനൂറ്റാണ്ടിന്റെ പശ്ചിമാര്‍ദ്ധത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലോ ഉണ്ടായ മാതാവിന്റെ പ്രത്യക്ഷീകരണമാണ് കുറവിലങ്ങാട്ടെ ക്രൈസ്തവ മുന്നേറ്റത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ദൈവാലയങ്ങള്‍ക്കുപോലും കരഗതമാകാത്തവിധത്തില്‍ ആദ്യനൂറ്റാണ്ടുകളില്‍ തന്നെ സഭയുടെ നേതൃത്വം കുറവിലങ്ങാട്ടെത്തിയത് പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം ഒന്നുകൊണ്ടു മാത്രമാണെന്നാണ് പണ്ഡിതമതം. മാതാവ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ദൈവാലയം കേന്ദ്രീകരിച്ച് ആരാധനാസമൂഹം വളരാന്‍ ആരംഭിച്ചത്. ആടുകളെ മേയിച്ച് വിശന്നുവലഞ്ഞ കുട്ടികള്‍ക്ക് പരിശുദ്ധ കന്യകാമറിയം ഒരു മുത്തശ്ശിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ദാഹമകറ്റാന്‍ നീരുറവ തെളിച്ചുകൊടുക്കുകയും വിശപ്പകറ്റാന്‍ കല്ലുകള്‍ അപ്പമാക്കി നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ മാതാപിതാക്കള്‍ക്കു മുമ്പില്‍ തോളില്‍ കുരിശേന്തിയ ഉണ്ണീശോയെ കൈകളിലേന്തിയ രൂപത്തില്‍ മാതാവ് (കുറവിലങ്ങാട് മുത്തിയമ്മ) വീണ്ടും പ്രത്യക്ഷപ്പെടുകയും നീരുറവയുടെ മുമ്പില്‍ ഒരു ദൈവാലയം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മുത്തിയമ്മയുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ മുത്തിയമ്മയുടെ നിര്‍ദ്ദേശപ്രകാരം സ്ഥാപിച്ചതും മുത്തിയമ്മ സ്ഥാനം നിര്‍ണ്ണയിച്ചതുമായ പള്ളിയാണ് കുറവിലങ്ങാട് പള്ളി. എ.ഡി. 345ല്‍ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് നടത്തിയതായാണ് ചരിത്രം.

1600

വലിയ പള്ളി

വലിയ പള്ളി

1599 ജൂണിനും നവംബറിനും ഇടയ്ക്ക് ഉദയംപേരൂര്‍ സൂനഹദോസിനോടനുന്ധിച്ച് മെനേസിസ് മെത്രാാേലീത്താ കുറവിലങ്ങാട് സന്ദര്‍ശിച്ചാേഴാണ് കല്ലുകൊണ്ടുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപന നടത്തിയത്. അതിനു മുമ്പുവരെ മുളകൊണ്ട്ക്ഷേത്രങ്ങളുടെ രീതിയില്‍ നിര്‍മ്മിച്ച ദേവാലയമായിരുന്നു നിലവിലിരുന്നത് (Antonio de Gouvea, Jornada do Archbispo, 1603) പള്ളിവീട്ടില്‍ (പറമ്പില്‍) ചാണ്ടിക്കത്തനാര്‍ വികാരിയായിരുന്ന കാലത്താണ് (1663 വരെ) ഇപ്പോളുള്ള ദേവാലയത്തിന് മുന്‍പുണ്ടായിരുന്ന ദേവാലയം നിര്‍മ്മിച്ചത്. 1954-1960 കാലഘട്ടത്തിലാണ് പുതിയ ദേവാലയം നിര്‍മ്മിച്ചത്. പഴയപള്ളിയുടെ മദ് ഹയും തെക്കും വടക്കുമുള്ള സങ്കീര്‍ത്തികളും മാണിക്കത്തനാര്‍ ഉപയോഗിച്ചിരുന്നമുറിയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ദേവാലയം പണിതത്. വി.പത്രോസ്, വി.തോമ്മാ എന്നീ ശ്ലീഹാരുടെ പൂര്‍ണ്ണകായ പ്രതിമകള്‍ പള്ളിയുടെ രണ്ട് ഗോപുരങ്ങള്‍ അലങ്കരിക്കുന്നു. പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് ഫാ.തോമസ് മണക്കാട്ടാണ്.

1663

വി. സെബസ്ത്യാനോസിന്റെ ചെറിയപള്ളി

വി. സെബസ്ത്യാനോസിന്റെ ചെറിയപള്ളി

ചെറിയ പള്ളിനാനാജാതിമതസ്ഥരായ അനേകരുടെ അഭയകേന്ദ്രമാണ് ചെറിയപള്ളി. പറമ്പില്‍ (പള്ളിവീട്ടില്‍) ചാണ്ടിക്കത്തനാര്‍ കുറവിലങ്ങാട് പള്ളി വികാരിയായിരുന്ന കാലത്താണ് (1663 വരെ) ചെറിയപള്ളി നിര്‍മ്മിച്ചത്. പിന്നീട് അദ്ദേഹം മെത്രാനായപ്പോൾ ഈ ദേവാലയം സ്വകാര്യപ്രാര്‍ത്ഥനാലയമായി ഉപയോഗിച്ചു. ചാണ്ടിക്കത്തനാരെ മെത്രാനായി വാഴിച്ച മാര്‍ സെബസ്ത്യാനിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ നാമഹേതുകനായ വി. സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയപള്ളി സംരക്ഷിച്ചുപോരുന്നു. വിശുദ്ധന്റെ തിരുനാള്‍ പത്താംതീയതി തിരുനാള്‍ എന്നാണ് അറിയപ്പെടുന്നത്.