loader

Events

  • Home     >
  • Events

Events

അഖില കേരളാ മെഗാ ക്വിസ്-ഉറവ് 2019

അഖില കേരളാ മെഗാ ക്വിസ്-ഉറവ് 2019

19-May-2019

2019 സെപ്റ്റംബർ 1ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയം ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ പ്രഘോഷണാർഥം കുറവിലങ്ങാട് മർത്തമറിയം സൺഡേ സ്‌കൂൾ, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന അഖില കേരളാ മെഗാ ക്വിസ് - ഉറവ് 2019 മെയ് 19ന് ഞായറാഴ്ച രാവിലെ 10ന് കുറവിലങ്ങാട് ഇടവകയുടെ പാരിഷ് ഹാളിൽ ആരംഭിക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാവർക്കും സമ്മാനങ്ങൾ. 1-ാം സമ്മാനം 25000 രൂപ + ട്രോഫി, 2-ാം സമ്മാനം 15000 രൂപ + ട്രോഫി, 3-ാം സമ്മാനം 5000 രൂപ വീതം 3 ടീമുകൾക്ക്, 4 -ാം സമ്മാനം 1000 രൂപ വീതം 10 ടീമുകൾക്കും ഉണ്ടായിരിക്കും

കുറവിലങ്ങാടിന്റെ ചരിത്രവും പാരമ്പര്യവും, ബൈബിൾ, സഭാ ജനറൽ എന്നിവയാണ്‌ പഠനഭാഗങ്ങൾ. 
കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച കു​​റ​​വി​​ല​​ങ്ങാ​​ട് : ഉ​​റ​​വ​​യും ഉ​​റ​​വി​​ട​​വും, കു​​റ​​യാ​​തെ കാ​​ക്കു​​ന്ന​​വ​​ൾ: കു​​റ​​വ​​ലി​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ എ​​ന്നീ പു​​സ്ത​​ക​​ങ്ങ​​ളും വി​​ശു​​ദ്ധ മ​​ത്താ​​യി​​യു​​ടെ സു​​വി​​ശേ​​ഷം 19 മു​​ത​​ൽ 28 വ​​രെ​​യു​​ള്ള അ​​ധ്യാ​​യ​​ങ്ങ​​ൾ, തിരുസഭ (ജനറൽ) എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് മ​​ത്സ​​രം. കൂടാതെ പറമ്പിൽ ചാണ്ടി കത്തനാർ, നിധീരിക്കൽ മാണിക്കത്തനാർ എന്നിവരുടെ ചരിത്രങ്ങൾ

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മെയ് 15 നകം പേര് റെജിസ്റ്റർ ചെയ്യണം.

ഫോൺ: 9495691972, 9645513567

 

Reference Textbooks

 

Click here to read 'Bharatha saba Charitharam'  

Link: http://tiny.cc/zr8a5y 

 

Click here to read 'History of Nihirikal Manikathanar' 

Link: http://tiny.cc/0s8a5y