ഒൻപത് ബിഷപ്പുമാർ ഇന്നലെ കുറവിലങ്ങാട് ദൈവാലയം സന്ദർശിച്ചു സീറോ മലബാർ സഭാ സിനഡിൽ പങ്കെടുക്കുന്ന സഭാപിതാക്കന്മാർ ഇന്നലെ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെത്തി. ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം, മാർ ആന്റണി കരിയിൽ, മാർ ജോസ് കല്ലുവേലിൽ, മാർ ജോസഫ് കൊല്ലംപറന്പിൽ, മാർ തോമസ് ഇലവനാൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ ലോറൻസ് മുക്കുഴി, മാർ ജയിംസ് അത്തിക്കളം എന്നിവരാണ് കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസന്നിധിയിലെത്തി പ്രാർഥന നടത്തിയത്. കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിലും ബ്രോഷർ പ്രകാശനം മാർ ജോസഫ് കൊല്ലംപറന്പിലും നിർവഹിച്ചു. രജിസ്ട്രേഷൻ ഉദ്ഘാടനം കാനഡ മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ നിർവഹിച്ചു. ലോഗോ ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കലും ബ്രോഷർ മഹാസംഗമം കോ-ഓർഡിനേറ്റർ ഡോ. ടി.ടി. മൈക്കിളും ഏറ്റുവാങ്ങി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷ്യൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, യോഗ പ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ബിഷപ്പുമാരെ സ്വീകരിച്ചു.