loader

Nasrani Maha Sangamam

  • Home     >
  • Nasrani Maha Sangamam

Our Church

Nasrani Maha Sagamam

Fees for individual registration Rs.100. Should submit the details through the given registration form.Click here to register

Fees for family registration Rs.200 Should submit the details through the given registration form..Click here to register

Fees for group registration Rs.100 for each member Group should contain atleast 10 members. Should submit the details through the given registration form.Click here to register

ഈശോയിൽ പ്രിയമുള്ളവരെ 

ലോകചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ ദൈവമാതാവ് പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കുകയും സഭാ ചരിത്രത്തില്‍ നിര്‍ണായ നേതൃസ്ഥാനം വഹിക്കുകയും ചെയ്ത് മാര്‍ത്തോമ്മാ നസ്രാണിസഭയുടെ ഉറവിടമായ കുറവിലങ്ങാട് സഭാതനയരെ ഒന്നാകെ വീണ്ടും തറവാട്ടിലേക്ക് ക്ഷണിക്കുകയാണ്. വിശ്വാസപാരമ്പര്യവും ജന്മവും കര്‍മ്മവും വഴി കുറവിലങ്ങാടിനോട് ഇഴചേര്‍ന്നിരിക്കുന്നവരുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് 2019 സെപ്റ്റംബര്‍ ഒന്നിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയം ആതിഥ്യമരുളുന്നു. 
പന്തക്കുസ്തയെ തുടര്‍ന്ന് വിശ്വാസം ഏറ്റുപറഞ്ഞ യഹൂദ വ്യാപാരികളിലൂടെ മുളപൊട്ടിയ വിശ്വാസലോകവും ആദ്യനൂറ്റാണ്ടിലെതും ആവര്‍ത്തിച്ചുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും മാര്‍ തോമാശ്ലീഹായില്‍ നിന്ന് വിശ്വാസം ഏറ്റുപറഞ്ഞ പ്രമുഖ കുടുംബങ്ങളുടെ കുടിയേറ്റവും 14 നൂറ്റാണ്ടുകാലം സഭയെ നയിച്ച അര്‍ക്കദിയാക്കോമാരുടെ ധീരസാന്നിധ്യവും കുറവിലങ്ങാടിനെ വിശ്വാസത്തിന്റേയും വിവിധ സഭകളുടേയും ഉറവിടമാക്കി നിറുത്തുന്നു. ഈ അനന്യതകള്‍ മാര്‍ത്തോമ്മാ പാരമ്പര്യം കൈവെടിയാത്ത സഭാതനയരെ തറവാട്ടിലേക്ക് ഒരിക്കല്‍ കൂടി വിളിച്ചുചേര്‍ക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ഈ സംഗമം കുറവിലങ്ങാടിന്റെ മാത്രം അവകാശവും അതിലേറെ കടമയുമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. 
കുറവിലങ്ങാട് കേന്ദ്രീകൃതമായി വളര്‍ന്നു പന്തലിച്ച അവിഭക്ത ക്രൈസ്തവ സഭയുടെ നേരനുഭവും സാക്ഷ്യവുമായി ഈ സംഗമം മാറ്റാനുള്ള ഉത്തരവാദിത്വം എല്ലാ മാര്‍ത്തോമ്മാ നസ്രാണി മക്കളേയും ഏല്‍പ്പിക്കുകയാണ്. 
പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ മായാത്ത തെളിവായ അത്ഭുത ഉറവയുള്‍ക്കൊള്ളുന്ന ഈ പുണ്യഭൂമിയിലേക്ക്, തറവാട്ടിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. സഭാ മുന്നേറ്റത്തിനായി നമുക്ക് ഉണരാം, ഒരുമിക്കാം, ഈ ഉറവിടത്തില്‍. 


ഡോ. ജോസഫ് തടത്തില്‍ (ആര്‍ച്ച്പ്രീസ്റ്റ്) 
ഫാ. തോമസ് കുറ്റിക്കാട്ട് (ജനറല്‍ കണ്‍വീനര്‍, അസി.വികാരി, )

ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ (സീനിയര്‍ അസി.വികാരി)
ഫാ. ജോര്‍ജ് നെല്ലിക്കല്‍ (അസി.വികാരി)
ഫാ. മാത്യു വെണ്ണായപ്പിള്ളില്‍ (അസി.വികാരി)
ഫാ. മാണി കൊഴുപ്പന്‍കുറ്റി (അസി.വികാരി)
ഫാ. ജോര്‍ജ് നിരവത്ത് (സ്‌പെഷ്യല്‍ കണ്‍ഫെസര്‍)
ഫാ. മാത്യു കവളമ്മാക്കല്‍ (വൈസ് പ്രിന്‍സിപ്പല്‍ , ദേവമാതാ കോളജ്)  

Fees for individual registration Rs.100. Should submit the details through the given registration form.Click here to register

Fees for family registration Rs.200 Should submit the details through the given registration form..Click here to register

Fees for group registration Rs.100 for each member Group should contain atleast 10 members. Should submit the details through the given registration form.Click here to register