ക്രൈസ്തവ കുടുംബങ്ങളിലെ മാതാക്കള്‍ക്ക് ശരിയായ ദിശാബോധം നല്കി ദൈവവുമായുള്ള ബന്ധം ഊട്ടിഉറിക്കുന്നതിനും സാമൂഹ്യ മാറ്റങ്ങളെ ക്രിസ്തീയമായ ഉള്‍ക്കാഴ്ചയോടെ വീക്ഷിക്കുന്നതിനും കുടുംബാംഗങ്ങളെ മൂല്യാധിഷ്ഠിതമായി രൂപെടുത്തുന്നതിനും അമ്മമാരെ പ്രാപ്തരാക്കുന്ന മാതൃജ്യോതി കുറവിലങ്ങാട് ഏറെ പ്രവര്‍ത്തനനിരതമാണ്. 'സ്നേഹത്തിനും ജീവനും വേണ്ടി' എന്ന മുദ്രാവാക്യവുമായി റാണിമറിയം എന്ന നാമധേയത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആദ്യവെള്ളി ആചരണത്തിലും തിരുനാള്‍ ആഘോഷങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലും സംഘടനയിലെ മാതാക്കളുടെ വിലയേറിയ സഹകരണം ഇടവകയ്ക്ക് മുതല്‍ക്കൂട്ടാണ്.